അഞ്ച് വര്‍ഷത്തിനുശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി മുഴുവന്‍ ശമ്പളം. ഏപ്രില്‍ 1ന് ഒറ്റത്തവണയായാണ് മാര്‍ച്ച് മാസത്തിലെ ശമ്പളം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിച്ചത്. ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടി വിതരണം ചെയ്‌തെന്ന് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
ഓവര്‍ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സര്‍ക്കാര്‍ സഹായം കിട്ടുന്നതോടെ ഇതില്‍ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 2020 ഡിസംബറിലാണ് കെഎസ്ആര്‍ടിസിയില്‍ ഇതിന് മുമ്പ് ഒന്നാം തീയതി മുഴുവന്‍ ശമ്പളം കൊടുത്തത്. നേരത്തെ ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ കൃത്യമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
മന്ത്രിയുടെ പ്രഖ്യാപനം ഒരു മാസം പിന്നിടുമ്പോഴാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ലഭിച്ചിരിക്കുന്നത്. ശമ്പളം മുടങ്ങുന്നതും ഗഡുക്കളായി നല്‍കുന്നതും ഇനി പഴങ്കഥയാവുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രസ്താവന. 10.8% പലിശയില്‍ എസ്ബിഐയില്‍ നിന്ന് എല്ലാ മാസവും 100 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റ് ഒരുക്കിയാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്. സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന 50 കോടിയുടെ പ്രതിമാസ സഹായം തുടര്‍ന്നും നല്‍കും.
Read more
ഇത് ഓവര്‍ഡ്രാഫ്റ്റിലേക്ക് അടക്കും. ചെലവ് ചുരുക്കിയും വരുമാനം കൂട്ടിയും ബാക്കി തുക, എല്ലാ മാസവും 20നുള്ളില്‍ അടച്ചുതീര്‍ക്കാനാണ് പദ്ധതി. മുമ്പും ഓവര്‍ഡ്രാഫ്റ്റ് പരീക്ഷണം കെഎസ്ആര്‍ടിസി നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല.