തൊടുപുഴ പീഡനം; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍

ഇടുക്കി തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. ചികിത്സയിരിക്കെ ആശുപത്രിയില്‍ വച്ചാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അസുഖബാധിതയായ ഇവരെ തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സിഡബ്ല്യുസി കുട്ടിയുടെ മുത്തശ്ശിക്കെതിരെയും കേസെടുത്തേക്കും.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസം ഒളമറ്റം സ്വദേശിയായ പ്രയേഷിനെ പൊലീസ് പിടികൂടിയിരുന്നു.

കുമാരംമംഗലം മംഗലത്തുവീട്ടില്‍ രഘു (51), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂര്‍ തങ്കച്ചന്‍ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), കെ.എസ്.ഇ.ബി. ജീവനക്കാരന്‍ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളമ്പിള്ളില്‍ സജീവ് (55), മലപ്പുറം പെരുന്തല്‍മണ്ണ മാളിയേക്കല്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് നേരത്തെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. ആറ് പേരും റിമാന്‍ഡിലാണ്.

പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കി കേസെടുക്കാന്‍ സിഡബ്ലൂസി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 2020ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയിരുന്നു. ഈ സംഭവത്തിലും സിഡബ്ല്യുസി നിര്‍ദ്ദേശപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ കൊണ്ട് ബാലവേല ചെയ്യിച്ചതിന് 2019ലും കേസെടുത്തിരുന്നു. എന്നാല്‍ ബന്ധു വീട്ടില്‍ തുന്നല്‍ പഠിക്കുകയായിരുന്നു എന്നാണ് കുട്ടി മൊഴി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് കേസ് തള്ളിപ്പോവുകയായിരുന്നു.

ഒന്നര വര്‍ഷത്തിനിടയില്‍ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കുമാരമംഗലം സ്വദേശിയായ ബേബി എന്നറിയപ്പെടുന്ന രഘു ജോലി വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു പോയി പലര്‍ക്കും കൈമാറുകയായിരുന്നു.

ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് കോട്ടയം, എറണാകുളം എന്നിങ്ങനെ പല സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പതിനേഴുകാരിയായ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണ്.

Latest Stories

'മുനമ്പം പറയുന്നവർ സ്റ്റാൻ സ്വാമിയേയും ഗ്രഹാം സ്റ്റെയിൻസിനേയും മറക്കരുത്'; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

IPL 2025: ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; വ്യക്തിപരമായ കാരണങ്ങളാൽ മത്സരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി സൂപ്പർ താരം

മലപ്പുറത്ത് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീ വീണുമരിച്ചു

'ഭരണഘടനാപരം, ഭരണഘടനാവിരുദ്ധം എന്നീ വാക്കുകള്‍ അത്ര നിസാരമായി ഉപയോഗിക്കരുത്': കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് ബിൽ; ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍

"മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ, ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ"; പ്രതികരിച്ച് എം ജി ശ്രീകുമാർ

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി; പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിൽ സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്തയും

ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്ന് ഹൈക്കോടതി; 'ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്'