കായല്‍ കയ്യേറ്റം;തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജഡ്ജി പിന്‍മാറി

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റീല്‍ എ.എന്‍ കന്‍വില്‍ക്കറാണു പിന്‍മാറിയത്. കായല്‍ കൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നാണ് ജഡ്ജി പിന്‍മാറി.

അതേസമയം ഹര്‍ജിയില്‍നിന്നു പിന്‍മാറിയതിന്റെ കാരണം കന്‍വില്‍ക്കര്‍ വ്യക്തമാക്കിയില്ല. ശൈത്യകാല അവധിക്കുശേഷം ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അറിയിച്ചു. ജനുവരി ആദ്യവാരം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍.കെ. അഗര്‍വാളിന്റെ ബെഞ്ചില്‍നിന്നു ഹര്‍ജി മാറ്റണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖ നേരത്തെ കോടതിയില്‍ കത്ത് നല്‍കിയിരുന്നു.