മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ മന്ത്രിയായിരുന്ന കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി (72) അന്തരിച്ചു. പിണറായി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.

അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു. നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി വ്യവസായ സ്ഥാപങ്ങളുണ്ട്.

വ്യവസായി എന്ന നിലയില്‍ പ്രശസ്തരായ അദ്ദേഹം റിസോര്‍ട്ട്, വിദ്യാഭ്യാസ മേഖലകളിലാണ് പ്രവര്‍ത്തിച്ച് വന്നിരുന്നത്. കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയുടെ ചെയര്‍മാനാണ്. സൗദി അറേബ്യയിലെ റിയാദില്‍ അല്‍-അലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളും നടത്തുന്നുണ്ട്.

കെ.എസ്.യുവിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച തോമസ് ചാണ്ടി പിന്നീട് 1970- ല്‍ കുട്ടനാട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2006- ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായി. പിന്നീട് എന്‍.സി.പിയുമായി ലയിക്കുകയും 2011- ലെ തിരഞ്ഞെടുപ്പിനായി എല്‍.ഡി.എഫുമായി യോജിക്കുകയും ചെയ്തു.

Latest Stories

CSK UPDATES: ആ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എല്ലാം ഉണ്ട്, ചെന്നൈ ആരാധകരോട് അത് പറഞ്ഞ് രവീന്ദ്ര ജഡേജ; ചർച്ചയായി ആ വരി

MI UPDATES: വീണ്ടും ഫ്ലോപ്പ് ഷോ തുടർന്ന് രോഹിത് ശർമ്മ, എത്രയും പെട്ടെന്ന് വിരമിച്ചാൽ ഉള്ള മാനം പോകാതിരിക്കും; മുൻ നായകന് ട്രോൾ മഴ

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെയില്‍ നിന്ന്

MI UPDATES: ആരാണ് അശ്വനി കുമാർ? അരങ്ങേറ്റത്തിൽ കെകെആറിനെ തകർത്തെറിഞ്ഞ പയ്യൻസ് വേറെ ലെവൽ; മുംബൈ സ്‌കൗട്ടിങ് ടീമിന് കൈയടികൾ

ചരിത്ര വസ്തുതകളെ വെട്ടിമാറ്റാനാകില്ല; സംവിധായകനെതിരെയുള്ള ആക്രമണവും ഒറ്റപ്പെടുത്തലും കേരളത്തിന്റെ ചരിത്രം മറന്നുള്ള നിലപാടെന്ന് പിഎ മുഹമ്മദ് റിയാസ്

പൃഥ്വിരാജിനെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല; എമ്പുരാന് പിന്തുണയുമായി ഫെഫ്കയും രംഗത്ത്

കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

MI VS KKR: എന്ത് ചെയ്യാനാണ് രോഹിത്തിന്റെ സഹതാരമായി പോയില്ലേ, ടോസിനിടെ ഹാർദിക്കിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ കാണാം

പൃഥ്വി മുമ്പും അവഗണനകള്‍ നേരിട്ടതല്ലേ; വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍