കടമെടുത്താല്‍ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും; കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് തോമസ് ഐസക്ക്

കേന്ദ്ര സര്‍ക്കാര്‍ കടംഎടുക്കാനുള്ള വിലക്ക് അവസാനിപ്പിച്ചാല്‍ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്.സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ 13,608 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. കിഫ്ബി വായ്പയെ സംസ്ഥാന സര്‍ക്കാരിന്റെ കടമായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ ഇങ്ങനെയായിരുന്നില്ല. സംസ്ഥാനത്തിന് ജിഡിപിയുടെ മൂന്ന് ശതമാനമാണ് വായ്പയെടുക്കാന്‍ കഴിയുക. ജിഡിപി കണക്കാക്കിയതും തെറ്റായിട്ടാണെന്ന് കേരളം ചൂണ്ടിക്കാണിച്ചപ്പോള്‍ കേന്ദ്രത്തിന് അതും അംഗീകരിക്കേണ്ടി വന്നു.

സംസ്ഥാനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കുന്നില്ല. എങ്ങനെ സംസ്ഥാനത്തെ വിഷയവൃത്തത്തിലാക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിക്കുന്നത്. ഇതിനെതിരായിരിക്കണം ലോക്സഭ തെരഞ്ഞെടുപ്പിലെ ജനവിധി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലം ജനങ്ങള്‍ മനസിലാക്കുമെന്നും ഐസക്ക് പറഞ്ഞു.

Latest Stories

അമ്മയുടെ മൃദദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകൻ; പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ

ഒരാൾ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണോ? 2025-ൽ പ്രവേശിക്കുന്നതിന് മുമ്പ് പൊളിച്ചെഴുതേണ്ട 10 മിത്തുകൾ

രോഹിത്തിന്റെ അഭാവം വിനയായി, അശ്വിൻ വിരമിക്കാൻ കാരണം അദ്ദേഹത്തിന്റെ ഇടപെടൽ; റിപ്പോർട്ടുകൾ ഇങ്ങനെ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ നിർദേശം

24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? ക്യാൻസറിന് വരെ കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ; എങ്ങനെ അവയെ ആരോഗ്യകരമാക്കാം?

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ ചിട്ടി തുക ഉടൻ തിരിച്ചടക്കണമെന്ന് കെഎസ്എഫ്ഇ; നോട്ടീസ് നൽകി

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ