രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം

എൻസിപി (ശരദ് പവാർ) നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസമ്മതിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെ പുതിയ ആരോപണം പുറത്ത് വരുന്നു. തോമസ് കെ തോമസ് രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തെ തുടർന്നാണ് മുഖ്യമന്ത്രി ക്യാബിനറ്റ് പദവി നിഷേധിച്ചതെന്ന് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗുരുതരമായ ഈ ആരോപണം മുഖ്യമന്ത്രി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോപണം ശക്തമായി നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. നിയമസഭയിലെ തങ്ങളുടെ പാർട്ടികളുടെ ഏക പ്രതിനിധികളായ ജനാതിപത്യ കേരള കോൺഗ്രസിലെ ആൻ്റണി രാജുവിനും ആർഎസ്പി-ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനും തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിവരം. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിഭാഗത്തിലേക്ക് അവരെ പ്രേരിപ്പിക്കാനാണ് ഈ ഓഫർ വാഗ്ദാനം ചെയ്തത്.

പിണറായി വിജയന്റെ കൂടുതൽ അന്വേഷണത്തിൽ, ഓഫർ ലഭിച്ചതായി ആൻ്റണി രാജു സ്ഥിരീകരിച്ചു. അതേസമയം അത്തരം സംഭവങ്ങളൊന്നും തനിക്ക് ഓർമയില്ലെന്ന് കോവൂർ കുഞ്ഞുമോൻ അവകാശപ്പെട്ടു. “മുഖ്യമന്ത്രി എന്നെ അകത്തേക്ക് വിളിച്ചു, ഞെട്ടിക്കുന്ന ചില വിവരങ്ങൾ ഞാൻ അദ്ദേഹവുമായി പങ്കുവച്ചു. കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ല.” ആൻ്റണി രാജു എംഎൽഎ പറഞ്ഞു. എന്നാൽ, തോമസ് കെ തോമസുമായി ചർച്ച നടത്തിയെന്നോ വാഗ്ദാനങ്ങൾ ലഭിച്ചില്ലെന്നോ കോവൂർ കുഞ്ഞുമോൻ സ്ഥിരീകരിച്ചില്ല.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആൻ്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും തോമസ് കെ തോമസ് നിയമസഭാംഗങ്ങളുടെ ലോബിയിലേക്ക് ക്ഷണിച്ച് വാഗ്‌ദാനം ചെയ്‌തതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിസ്ഥാനം നൽകണമെന്ന തൻ്റെ ആവശ്യം തുടർച്ചയായി അവഗണിച്ച് എൻസിപിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ തോമസിനെ നിരാശരാക്കിയ സമയത്താണ് ഇത് സംഭവിച്ചത്. 250 കോടി രൂപ ചെലവിൽ കേരളത്തെ അജിത് പവാർ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് എൻസിപിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തത് എന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയെ അറിയിച്ചു. എൽ.ഡി.എഫിൻ്റെ ഭാഗമായാണ് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും സഖ്യം വിടാൻ ഉദ്ദേശമില്ലെന്നും പറഞ്ഞാണ് രാജു ഈ വാഗ്ദാനം നിരസിച്ചത്.

Latest Stories

യമുനയിലിറങ്ങി പ്രതിഷേധിച്ചു, പിന്നാലെ ചൊറി തുടങ്ങി; ബിജെപി നേതാവ് ആശുപത്രിയില്‍

"ലോകത്തിലെ ഏറ്റവും മികച്ച ടീം ഞങ്ങൾ തന്നെയാണ്, അത് തെളിയിക്കുകയും ചെയ്തു": ലാമിന് യമാൽ

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി പെപെ ജീന്‍സ്

ഇപ്പോള്‍ എന്റെ കവിളും വയറുമൊക്കെ ചാടി.. ഇത് നാല് മാസം മുമ്പുള്ള ഞാന്‍; സ്വിം സ്യൂട്ടില്‍ എസ്തര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജുവിന്‍റെ സമയം, വൈകാതെ നായകസ്ഥാനത്തേക്ക്!

'പ്രശ്‌നം പന്തിന്റെയല്ല, അക്കാര്യം അവന്റെ മനസില്‍ കിടന്ന് കളിക്കുകയാണ്'; രോഹിത്തിന്‍റെ പുറത്താകലില്‍ ദിനേഷ് കാര്‍ത്തിക്

'രണ്ടു വര്‍ഷം ഇതേക്കുറിച്ചോര്‍ത്ത് ഞാന്‍ കരയുകയായിരുന്നു'; ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷം പങ്കുവെച്ച് കോഹ്‌ലി

ഒരു ലെജന്‍ഡ് തന്‍റെ കരിയറിന്‍റെ അവസാനത്തിലേക്ക് കടന്നിരിക്കുന്നു!

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങാനെത്തിയപ്പോൾ അറസ്റ്റിൽ

'കഴിഞ്ഞത് കഴിഞ്ഞു! ഇനി മുന്നോട്ട്' ബെംഗളൂരു എഫ് സിക്കെതിരായ വിവാദ സന്ദർഭത്തെ കുറിച്ച് അഡ്രിയാൻ ലൂണ