കേരളത്തിൽ കോവിഡ് വ്യാപനം അതിരുക്ഷമാവുമ്പോഴും മദ്യശാലകളിൽ നിയന്ത്രണമില്ലാത്തതിൽ സർക്കാരിനെ എതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.
സംസ്ഥാന സർക്കാരിന്റെ പുതുക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്ന് കോടതി ചോദിച്ചു.
മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നത്. കടകളിൽ പോകുന്നവർ വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാലകൾക്കും ബാധകമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താൻ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Read more
വാക്‌സിൻ എടുത്തവർക്കോ ആർടിപിസിആർ ചെയ്തവർക്കോ മാത്രമെ മദ്യം വിൽക്കൂ എന്ന് തീരുമാനിക്കണം. വാക്‌സിനേഷൻ പരമാവധി ആളുകളിലേക്ക് എത്താൻ ഇത് ഉപകരിക്കുമെന്നും കോടതി പറഞ്ഞു.