ഡ്രൈവിംഗ് ലൈസൻസ്, ആർസി സ്‌മാർട്ട് കാർഡ് അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിക്കണം; ഇടനിലക്കാർ വേണ്ടെന്ന് എംവിടി

ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്‌മാർട്ട് കാർഡുകൾ അത്യാവശ്യമായി വേണ്ടവർ നേരിട്ടെത്തി അപേക്ഷ നൽകണമെന്ന് എംവിടി. അത്യാവശ്യക്കാർക്ക് കാർഡ് ലഭിക്കാനുള്ള സംവിധാനം ഏജൻ്റുമാരും ഉദ്യോഗസ്ഥരും ദുരുപയോഗം നടത്തുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് മോട്ടോർ വാഹനവകുപ്പിന്റെ പുതിയ നടപടി.

പതിയ നിർദേശപ്രകാരം ഇനിമുതൽ ആർടിഒ, സബ് ആർടിഒ ഓഫീസുകളിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. ജോലിസംബന്ധമായും മറ്റും ലൈസൻസ്/ആർസി ഹാജരാക്കേണ്ടവർക്ക് മുൻഗണനാക്രമം നോക്കാതെ സ്‌മാർട്ട് കാർഡുകൾ പ്രിന്റ് ചെയ്ത് തപാൽമാർഗം അയച്ചുകൊടുക്കുന്നുണ്ട്. ഇതിനായി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസ്, പ്രിൻ്റിങ് സ്റ്റേഷൻ അടക്കമുള്ള സ്ഥാപനങ്ങളിൽ അപേക്ഷ നൽകുന്നു.

എന്നാൽ പലപ്പോഴും ഏജൻ്റുമാരാണ് ഇ-മെയിൽ അപേക്ഷകൾ അയക്കുന്നത്. അത് തടയുകയാണ് ലക്ഷ്യം. ആർ.സി./ലൈസൻസുകൾ പ്രത്യേക പരിഗണന നൽകി വേഗത്തിൽ പ്രിന്റ് ചെയ്ത് ലഭിക്കാൻ അപേക്ഷകരോ അപേക്ഷകർ ചുമതലപ്പെടുത്തുന്ന അടുത്ത ബന്ധുക്കളോ ആർ.ടി., സബ് ആർ.ടി. ഓഫീസുകളിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. ഓഫീസ് മേധാവി പരിശോധിച്ച് ബോധ്യപ്പെടണം. ഇതിനുശേഷം എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിലേക്ക് ഇ-മെയിൽ അയക്കും. അവിടത്തെ ശുപാർശയോടുകൂടി മാത്രമെ പ്രിന്റ്റിങ് സെൻ്ററിലേക്ക് മെയിൽ അയക്കാവൂ. അത് മാത്രമാണ് പരിഗണിക്കുക.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം