'സീതാറാം യെച്ചൂരിക്കെങ്കിലും അല്‍പ്പം ജാള്യത തോന്നുമെന്ന് കരുതി' ദേശാഭിമാനി പരിപാടിയില്‍ അടൂരിനെ ആദരിക്കുന്നതിന് എതിരെ വി.ടി ബല്‍റാം

ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷളുടെ ഭാഗമായി അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നതിനെതിരെ ഫേസ് ബുക്ക് പോസ്റ്റുമായി വി ടി ബല്‍റാം രംഗത്ത്.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിസ്റ്റിയുട്ടിലെ വിദ്യര്‍ത്ഥിസരമവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിസ്റ്റ്യുട്ടിന്റെ ചെയര്‍മാന്‍ ആയ അടൂര്‍ എടുത്ത നിലപാടുകള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് വി ടി ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്

Read more

‘ഇതുപോലൊരു കാലത്ത് ഇങ്ങനെയുള്ള കെട്ടിയെഴുന്നെള്ളിക്കലുകള്‍ കൊണ്ട്, 80 വര്‍ഷങ്ങള്‍ കൊണ്ട് കേരളം നടന്നുതീര്‍ത്ത ചരിത്രവഴികളെ തിരിച്ചറിയാന്‍ പോലും കഴിയാതെ, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിന്നിടത്ത് തന്നെ ഇപ്പോഴും മനസ്സുകൊണ്ട് നിന്നുപോയവരെ ആഘോഷിക്കുന്നതുകൊണ്ട്. സീതാറാം യെച്ചൂരിക്കെങ്കിലും അല്‍പ്പം ജാള്യത തോന്നുമെന്ന് ചുമ്മാ പ്രതീക്ഷിച്ചു’ എന്നാണ് വി ടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്