വി. മുരളീധരന്റെ പ്രചാരണ ജാഥയ്ക്ക് നേരെ ഭീഷണി; സ്ഥാനാര്‍ത്ഥിക്കെതിരെ മൂവര്‍സംഘത്തിന്റെ അസഭ്യ വര്‍ഷവും; അന്വേഷണം ആരംഭിച്ച് പൊലീസ്

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന്റെ പ്രചാരണ ജാഥയെ ആക്രമിച്ചതായി പരാതി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മൂന്നംഗ സംഘം കടന്നുകയറി ഭീഷണിപ്പെടുത്തിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. .
ആറ്റിങ്ങല്‍ പകല്‍ക്കുറിയിലാണ് സംഭവം നടന്നത്.

ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ ഇവിടേക്ക് എത്തിയപ്പോഴാണ് മൂന്നംഗ സംഘം ബൈക്കില്‍ ജാഥയിലേക്ക് കടന്നുകയറിയതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി.

Read more

പിന്നീട് സ്ഥാനാര്‍ഥിക്കെതിരെ ഇവര്‍ ഭീഷണിയും അസഭ്യ വര്‍ഷവും മുഴക്കുകയായിരുന്നുവെന്ന് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.