കൊച്ചിയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയെ ഓട്ടോ ഇടിച്ച് കൊല്ലാന്‍ ശ്രമം, മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ പ്രണയം നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍. ഏലൂര്‍ പാതാളത്ത് വച്ചാണ്് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം നടന്നത്. സ്‌കൂള്‍ വിട്ട് വരുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ ഓട്ടോ ഇടിക്കാനായി വന്നത്. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധുവായ കാര്‍ത്തി(18), സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ശിവ മുമ്പ് പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടി നിരസിച്ചതിന് പിന്നാലെ നിരന്തരം ശല്യപ്പെടുത്തുകയും, വഴിയില്‍ വച്ച് പിറകേ വരികയും കളിയാക്കുകയും ചെയ്യുന്നതായി പെണ്‍കുട്ടി പറഞ്ഞു.

ഇന്നലെ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം നടന്നത്. ആദ്യം ഓട്ടോ വേഗം കുറച്ച് അടുത്ത് വന്ന് പ്രതികളില്‍ ഒരാള്‍ സിഗരറ്റ് കുറ്റി പെണ്‍കുട്ടിയുടെ നേരെ വലിച്ചെറിഞ്ഞു.

കുറച്ച് ദൂരം മുന്നോട്ട് പോയി വീണ്ടും ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഓട്ടോ അതിവേഗം പാഞ്ഞ് നേര്‍ക്ക് വരുന്നതാണ് കണ്ടത്. ഇതോടെ പെണ്‍കുട്ടി ഓടി മാറുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ വണ്ടി ഇടിച്ച കൊല്ലപ്പെടുമായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

Latest Stories

യുഎസിൽ അഞ്ചാംപനി പടരുന്നു; 2000ൽ നിർമാർജനം ചെയ്ത രോഗം തിരികെ വന്നത് വാക്സിനേഷൻ കുറഞ്ഞതിലൂടെ, 700ലധികം പേർ ചികിത്സയിൽ

IPL 2025: എന്റെ മണ്ടത്തരം എന്റെ മണ്ടത്തരം എന്റെ വലിയ മണ്ടത്തരം, തോൽവിക്ക് കാരണമായി താൻ ചെയ്ത പിഴവിനെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

മീര അന്നേ സ്റ്റാര്‍ ആണ്, ഞങ്ങള്‍ ഒരേ കോളേജിലാണ് പഠിച്ചത്‌, അത്ഭുതത്തോടെയായിരുന്നു അവളെ കണ്ടിരുന്നത്: നയന്‍താര

അനധികൃത സ്വത്ത് സമ്പാദനകേസ്; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് കെ എം എബ്രഹാം

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷ്

IPL 2025: സ്നേഹം കൊണ്ട് പറയുകയാണ് ധോണി, ചെന്നൈ സൂപ്പർ കിങ്സിന്റെ നന്മക്കായി അത് ചെയ്യുക; നായകനോട് ആവശ്യവുമായി ഹർഭജൻ സിങ്

ഇഡിയെ കളിയാക്കി ഒന്നും പറയില്ല, ഇതിന്റെ പേരില്‍ ഇനി റെയ്ഡ് വിവാദവും വേണ്ട: ജഗദീഷ്

റോബർട്ട് വാദ്രയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്; ലണ്ടനിലേതടക്കമുള്ള ഭൂമി ഇടപാടുകളിൽ ഹാജരാകണമെന്ന് നിർദേശം

സല്‍മാന്‍ ഖാനെതിരെ വധഭീഷണി; 26 വയസുകാരൻ പിടിയിൽ, മാനസിക പ്രശ്നമുള്ളയാളെന്ന് സംശയം

'സംവരണത്തിനുള്ളിൽ സംവരണത്തിന് പുതിയ നയം'; ചരിത്രപരമായ തീരുമാനവുമായി തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ