തൃശൂരില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു; അപകടത്തില്‍ പെട്ടത് കുളിക്കാൻ ഇറങ്ങിയപ്പോള്‍

ചാവക്കാടിന് സമീപം ഒരുമനയൂരില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഒരുമനയൂര്‍ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികള്‍ കുളിക്കാനായി ചെമ്മീന്‍ കെട്ടിലിറങ്ങിയതോടെയാണ് അപകടം. മൂന്ന് പേര്‍ ചളിയില്‍പ്പെട്ടു.

ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികള്‍ ഓടി വീട്ടിലേക്ക് പോയി, പേടിച്ചുപോയ ഇവര്‍ വിവരം ആരോടും പറഞ്ഞില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ മൂന്ന് കുട്ടികളെയും പുറത്തെത്തിച്ച് ആശുപത്രിയേലക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരുമനയൂര്‍ സ്വദേശികളായ സൂര്യ, മുഹസിന്‍, വരുണ്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്കും പതിനാറ് വയസ് മാത്രമാണ് പ്രായം. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും സുരക്ഷിതരാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം