പോളിംഗ് ഡ്യൂട്ടിക്ക് എത്തിയില്ല; മൂന്ന് ജീവനക്കാര്‍ അറസ്റ്റില്‍, പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

മതിയായ കാരണം ബോധിപ്പിക്കാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്ന നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ദേവികളും സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെടുത്തത്.

തൊടുപുഴയില്‍ ബാങ്ക് ജിവനക്കാരനായ ബെന്നി അഗസ്റ്റിന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥ എലിസബത്ത്, ഇടുക്കി ജില്ലാ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ കെന്നഡി എന്നിവരെയാണ് സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകാന്‍ മതിയായ കാരണം കാണിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.

Read more

പീരുമേട് മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാതെ വീഴ്ച വരുത്തിയതിന് മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തമ്പി രാജിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.