മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

വഴിയില്‍ കുടുങ്ങിയ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു. മൂന്ന് മണിക്കൂറിലേറെ വഴിയില്‍ കുടുങ്ങിക്കിടന്ന ശേഷമാണ് വീണ്ടും യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് ഷൊര്‍ണൂരിനടുത്ത് വഴിയിലായത്. മറ്റൊരു എന്‍ജിന്‍ എത്തിച്ച് യാത്ര പുനഃരാരംഭിക്കുകയായിരുന്നു.

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണിത്. ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തി തൃശൂര്‍ ഭാഗത്തേക്ക് യാത്ര ആരംഭിച്ച് അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് പിടിച്ചിടുകയായിരുന്നു. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിയ ട്രെയിന്‍ ഷൊര്‍ണൂര്‍ പാലത്തിനടുത്ത് നിര്‍ത്തുകയായിരുന്നു.

പാലത്തിനടുത്ത് പിടിച്ചിട്ട ട്രെയിന്‍ ട്രെയിന്‍ പിന്നീട് സ്റ്റേഷനിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റൊരു എഞ്ചിന്‍ കൊണ്ടുവരുന്നത്.