തിരുവനന്തപുരത്ത് കാണാതായ മൂന്ന് ആണ്‍കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് പണയത്ത് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെയും കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. വനംവകുപ്പ് ഉദ്യാഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.

11,13,14 വയസ്സ് വീതം പ്രായമുള്ള ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. അരുണും ശ്രീദേവും ബന്ധുക്കളാണ്. അമ്പാടി ഇവരുടെ സമീപവാസിയാണ്. അടുത്തടുത്ത വീടുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടില്‍ നിന്ന് 4000 രൂപയും വസ്ത്രങ്ങളും എടുത്താണ് കുട്ടികള്‍ പോയത്. ഇവരുടെ ബാഗുകള്‍ പാലോട് വനമേഖലയോട് ചേര്‍ന്നുള്ള ഒരു ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. പാലോട് വനപ്രദേശത്ത് കുട്ടികളിലൊരാളെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നടത്തിയ തിരച്ചിലിന്റെ ഫലമായാണ് കുട്ടികളെ കണ്ടെത്താനായത്. ഇവരുടെ വീട്ടില്‍ നിന്ന് നാല് മീറ്റര്‍ അകലെയാണ് ഈ വനം.

മൂന്ന് പേരെയും വീട്ടില്‍ എത്തിച്ചു. വീട് വിട്ട് ഇറങ്ങിയത് എന്തിനാണെന്ന്് വ്യക്തമല്ല. ഇവരില്‍ ഒരാള്‍ മുമ്പും വീടുവിട്ടിറങ്ങിയിട്ട് ഉണ്ടെന്നും പൊലീിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന