മൂന്ന് മാസം; യാത്ര ചെയ്തത് രണ്ടുലക്ഷത്തിലേറെ പേര്‍; സൂപ്പര്‍ ഹിറ്റായി കൊച്ചി മെട്രോ ഫീഡര്‍ ബസുകള്‍; ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍

കൊച്ചി നഗരത്തില്‍ ആരംഭിച്ച കൊച്ചി മെട്രോ ഫീഡര്‍ ബസ് ഏറ്റെടുത്ത് ജനങ്ങള്‍. കൊച്ചി മെട്രോ ഫീഡര്‍ ബസില്‍ ഇതേവരെ യാത്രചെയ്തത് രണ്ടു ലക്ഷത്തിലേറെ പേരാണ്. കാച്ചിയുടെ ചരിത്രത്തില്‍ ആദ്യമായി ആരംഭിച്ച ഈ പുതിയ ഇലക്ടിക് ബസ് സര്‍ക്കുലര്‍ റൂട്ടില്‍ മൂന്ന് ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ആലുവ, കളമശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട് റൂട്ടിലായി പ്രതിദിനം 3102 ലേറെ പേരാണ് ഇലക്ട്രിക് ബസില്‍ യാത്ര ചെയ്യുന്നതായാണ് കണക്കുകള്‍.

ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍ സര്‍വ്വീസ് കൂടി ആരംഭിച്ചതോടെ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസിന് വലിയ കുതിപ്പ്. ഏറ്റവും ഒടുവില്‍ സര്‍വ്വീസ് ആരംഭിച്ച ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 773 പേര്‍ യാത്ര ചെയ്യുന്നു. ഇതേവരെ ഈ റൂട്ടില്‍ 8573 പേര്‍ യാത്ര ചെയ്തു. കൊച്ചിയുടെ ചരിത്രത്തില്‍ ആദ്യമായി ആരംഭിച്ച ഈ പുതിയ ഇലക്ടിക് ബസ് സര്‍ക്കുലര്‍ റൂട്ടില്‍ മൂന്ന് ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. മാര്‍ച്ച് 19 ന് തുടങ്ങിയ ഹൈക്കോര്‍ട്ട് റൂട്ടിലെ സര്‍വ്വീസില്‍ ആദ്യ ആഴ്ച 1556 പേരാണ് യാത്ര ചെയ്തത്.

മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെ 5415 പേര്‍ യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണത്തില്‍ ഹൈകോര്‍ട്ട് റൂട്ടില്‍ രണ്ടര ഇരട്ടി വര്‍ധനയാണ് ഉണ്ടായത്. ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 1350ലേറെ പേരാണ് യാത്ര ചെയ്യുന്നത്. ഇതേവരെ ഈ റൂട്ടില്‍ 102564 പേര്‍ യാത്ര ചെയ്തു. കളമശേരി റൂട്ടിലെ യാത്രക്കാരുടെ പ്രതിദിന ശരാശരി എണ്ണം 730 ആണ്. ഇതേവരെ 54515 പേര്‍ യാത്ര ചെയ്തു. ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ പ്രതിദിനം ശരാശരി 890 പേര്‍ യാത്ര ചെയ്യുന്നു. ഇതേവരെ 40202 പേര്‍ യാത്ര ചെയ്തു.

Latest Stories

നടുറോഡില്‍ കസേരയിട്ട് മദ്യപിക്കുന്ന റീല്‍ ചിത്രീകരിച്ചു; യുവാവിനെതിരെ കേസ്, അറസ്റ്റ്

'പ്രമേഹത്തിനുള്ള മരുന്ന് കുത്തിവച്ചു? ഈ മാജിക് ആരാധകരും അറിയട്ടെ'; ചര്‍ച്ചയായി ഖുശ്ബുവിന്റെ മേക്കോവര്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഷൈന്‍ ടോം ചാക്കോക്കെതിരായ കൊക്കെയ്ന്‍ കേസ്; കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

മെലിഞ്ഞൊട്ടി നടന്‍ ശ്രീറാം, ദൂരുഹമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളും; ഒടുവില്‍ ആശുപത്രിയിലാക്കി, സ്ഥിരീകരിച്ച് ലോകേഷ് കനകരാജ്

സിനിമ സെറ്റ് പവിത്രമായ ഒരിടമല്ല; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് എംബി രാജേഷ്

ഉദ്യം രജിസ്‌ട്രേഷനില്‍ കേരളം മുന്നില്‍; എംഎസ്എംഇ സംരംഭങ്ങളുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു; സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാകുമെന്ന് വ്യവസായമന്ത്രി പി രാജീവ്

PKBS VS RCB: ഇത്രയും മത്സരങ്ങൾ കഴിഞ്ഞപ്പോഴാണ് ആ സത്യം ഞാൻ മനസിലാക്കിയത്, കോവിഡ് കാലത്തെ പോലെയാണെന്ന് ഓർത്ത്...; പഞ്ചാബിനെതിരായ പോരിന് മുമ്പ് ആ വലിയ സിഗ്നൽ നൽകി ഭുവനേശ്വർ കുമാർ

ഇനി തിയേറ്ററില്‍ ഓടില്ല, കളക്ഷനുമില്ല..; റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിന് മുമ്പേ 'എമ്പുരാന്‍' ഒടിടിയില്‍

'ചെങ്കടലിലെ കളി അവസാനിപ്പിക്കണം'; യമനിലെ ഹൂതികളുടെ ശക്തികേന്ദ്രത്തില്‍ യുഎസ് ആക്രമണം

അത് എന്റെ പിഴയാണ്, ഞാന്‍ ഷൈനിനെ വെള്ളപൂശിയതല്ല.. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു: മാല പാര്‍വതി