100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍; ലഹരിവസ്തുക്കള്‍ കടത്തിയത് ബസിൽ

സംസ്ഥാനത്ത് വീണ്ടും ലഹരി വേട്ട. 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. പൂജപ്പുര സ്വദേശി അര്‍ജ്ജുന്‍ (22), മേലാറന്നൂര്‍ സ്വദേശി വിമല്‍ രാജ് (22), ആര്യനാട് സ്വദേശി ഫക്തര്‍ ഫുല്‍ മുഹമ്മിന്‍ (25) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് ടീമും കഴക്കൂട്ടം പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.

ബെംഗളുരുവില്‍ നിന്നാണ് മൂവരും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്നത്. പുലർച്ചെ രാവിലെ തിരുവനന്തപുരത്തേയ്ക്ക് എത്തിയ ബെംഗളുരു-തിരുവനന്തപുരം ദീര്‍ഘദൂര ബസിൽ ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവരികയായിരുന്നു യുവാക്കൾ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂവരെയും പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് യുവാക്കളെ നിരീക്ഷിച്ചു വരികയായിരുന്നു. ബെംഗളുരുവിലുണ്ടായിരുന്ന ഇവര്‍ മടങ്ങിയ വിവരം പൊലീസ് മനസ്സിലാക്കിയിരുന്നു. കഴക്കൂട്ടത്ത് ബസ് ഇറങ്ങി ബാഗുകളുമായി നടക്കവെയാണ് പൊലീസ് പരിശോധന നടത്തിയത്. തുടർന്ന് ലഹരിവസ്തുക്കളടക്കം മൂവരെയും അറസ്റ് ചെയ്തു. പിടികൂടിയ എംഡിഎംഎക്കും കഞ്ചാവിനും വിപണിയില്‍ മൂന്നര ലക്ഷത്തിലധികം രൂപ വിലയുണ്ട്.

Latest Stories

‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുന്നു, അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു’; വിമർശിച്ച് ജോൺ ബ്രിട്ടാസ്

കള്ളന്മാരെ ലോക്ക് ആക്കാൻ കൊറിയൻ ബ്രാൻഡ് ! ഹ്യുണ്ടായ്, കിയ കാറുകൾ ഇനി മോഷ്ടിക്കാൻ പറ്റില്ല..

ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളണം; അല്ലാത്തപക്ഷം നൂറുതവണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാലും ഫലമില്ലെന്ന് നിതിന്‍ ഗഡ്കരി

വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം, ജീവന് ഭീഷണിയുണ്ട്.. എനിക്ക് ആരുടെയും പിന്തുണ വേണ്ട..; അഭിരാമിയെ വിമര്‍ശിച്ച് എലിസബത്ത്

IPL 2025: ആ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഇത്തവണ 300 റൺ അടിക്കും, ബോളർമാർക്ക് അവന്മാർ ദുരന്തദിനം സമ്മാനിക്കും: ഹനുമ വിഹാരി

മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ