കാസര്‍ഗോഡ് പൈവളിഗയില്‍ മൂന്നാഴ്ച മുന്‍പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുറിച്ച് ഇതുവരെയും വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. പൈവളിഗെ മണ്ടേകാപ്പില്‍ പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയയെന്ന പതിനഞ്ചുകാരിയെ ആണ് കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.
ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുമ്പള പൊലീസ് ആണ് പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Read more
അതേസമയം പെണ്‍കുട്ടിയെ കാണാതായ ദിവസം മുതല്‍ ഒരു പ്രദേശവാസിയെയും കാണാതായതായി മാതാപിതാക്കള്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പ്രദേശവാസിയായ 42 കാരനാണ് ഫെബ്രുവരി 12 മുതല്‍ സ്ഥലത്ത് നിന്ന് അപ്രത്യക്ഷനായത്. ഇയാളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.