ഇടുക്കിയില്‍ കാണാതായ മൂന്ന് വയസുകാരന്‍ മരിച്ച നിലയില്‍; മൃതദേഹം കുളത്തില്‍

ഇടുക്കി കുമളിയിലെ ശാസ്താംനടയില്‍ കഴിഞ്ഞ ദിവസം കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തില്‍ നിന്ന് കണ്ടെത്തി. തമിഴ്‌നാട് കെ ജി പെട്ടി സ്വദേശിയായ ദിനേശ് കുമാറിന്റെ മകന്‍ മിലനാണ് മരിച്ചത്.

ബന്ധുവിന്റെ മരണവീട്ടില്‍ എത്തിയതായിരുന്നു ഇവര്‍. ഇന്നലെ വൈകിട്ടാണ് മിലനെ കാണാതായത്. പൊലീസും നാട്ടുകാരും രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെയാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Read more

കുമളി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കുമളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കാലുതെന്നി കുളത്തില്‍ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.