തിരുവനന്തപുരത്ത് കിണറ്റില്‍ വീണ മൂന്ന് വയസുകാരിക്ക്് ദാരുണാന്ത്യം. വെള്ളറട സ്വദേശി ചന്ദ്രമോഹനന്‍-ആതിര ദമ്പതികളുടെ മകള്‍ നക്ഷത്രയാണ് മരിച്ചത്. ബന്ധുവീട്ടില്‍ വച്ചാണ് കുട്ടിയ്ക്ക് അപകടം സംഭവിച്ചത്. ബന്ധുവീട്ടില്‍ കളിക്കുന്നതിനിടെയാണ് നക്ഷത്രയ്ക്ക് അപകടം സംഭവിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.