തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കെ.വി തോമസ് എല്‍.ഡി.എഫിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന് പി.സി ചാക്കോ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി.തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോ. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം വ്യക്തി ബന്ധത്തിന്റെ പേരില്‍ പ്രചരണത്തിന് ഇറങ്ങില്ലെന്നും തന്റെ പിന്തുണ ആര്‍ക്കാണെന്ന് സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞതിന് ശേഷം പറയാമെന്നുമാണ് കെ വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫി നു വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക് , നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം .

Latest Stories

കീർത്തി സുരേഷ് അഭിനയം നിർത്തുന്നു? ഭർത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹുക്കുന്നു; വിവാഹത്തിന് പിന്നാലെ ചർച്ച

അനുസരണക്കേട് സമ്മതിക്കില്ല, സഞ്ജു സാംസണ് അച്ചടക്കലംഘനത്തിന്റെ പേരിൽ ശിക്ഷ ; മലയാളി താരത്തിന് വമ്പൻ പണി

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

BGT 2024-25: ' നശിച്ച മഴ എല്ലാം തുലച്ചു'; മത്സരഫലത്തില്‍ അസ്വസ്ഥനായി കമ്മിന്‍സ്

ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐ അതിക്രമത്തില്‍ പൊലീസ് നിഷ്‌ക്രിയം; പിന്നില്‍ മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രന്‍

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

'സിനിമ പരാജയപ്പെട്ടാൽ കുറ്റം മുഴുവൻ നടന്റെ തോളിൽ'; പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് വലിയ വെല്ലുവിളി: മോഹൻലാൽ

അശ്വിൻ വിരമിച്ചത് അവന്റെ തീരുമാനം, പക്ഷെ അദ്ദേഹം ഇന്ത്യയെ ചതിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി സുനിൽ ഗവാസ്‌ക്കർ

BGT 2024: "മുഹമ്മദ് ഷമിയുടെ കാര്യത്തിൽ ഞാൻ റിസ്ക് എടുക്കില്ല"; രോഹിത് ശർമ്മയുടെ വാക്കുകൾ ഇങ്ങനെ

എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ