തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതി സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചു; ചാര്‍ജെടുത്തത് കോസ്റ്റല്‍ സിഐയായി

തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ കോസ്റ്റല്‍ പൊലീസ് സിഐ പി.ആര്‍.സുനു ഡ്യൂട്ടിക്കെത്തി. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലാണ് ചാര്‍ജെടുത്തത്. ഇന്ന് രാവിലെയാണ് സുനു സ്റ്റേഷനില്‍ എത്തിയത്.

കേസില്‍ താന്‍ നിരപരാധിയാണെന്നാണ് സുനുവിന്റെ വാദം. കെട്ടിച്ചമച്ച കേസില്‍ ജീവിതം തകര്‍ന്നെന്നും കുടുംബമടക്കം ആത്മഹത്യചെയ്യുകയേ വഴിയുള്ളു എന്നും കാണിച്ച് മുതില്‍ ഉദ്യോഗസ്ഥര്‍ക്ക് സുനു അയച്ച ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥരാണ് വേട്ടയാടുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയക്കുകയായിരുന്നു.

തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്ദോഗസ്ഥന്‍ ഉപ്പോഴും സര്‍വ്വീസില്‍ തുടരുന്നത് വലിയ ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് സുനു വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിച്ചിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ