തൃക്കാക്കര നഗരസഭാ സംഘര്‍ഷം; സി.പി.ഐയിലെ എം. ജെ ഡിക്‌സനെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.സി വിജുവിനെയും അറസ്റ്റ് ചെയ്തു

തൃക്കാക്കര നഗരസഭയില്‍ ഇന്നലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. സി.പി.ഐ നേതാവും മുനിസിപ്പാലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എം ജെ ഡിക്‌സന്‍ , കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.സി വിജു എന്നിവരാണ് അറസ്റ്റിലായത്.

നഗരസഭാ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പനാണ് എം.ജെ ഡിക്സന് എതിരെ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സിപിഎം കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതിയിലാണ് സി.സി വിജുവിനെ അറസ്റ്റ് ചെയ്തത്.

ചെയര്‍പേഴ്സണായ അജിത തങ്കപ്പന്റെ ചേംബറിലെ പൂട്ട് മാറ്റിയ വിഷയവുമായി ബന്ധപ്പെട്ടാണ് കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷമുണ്ടായത്. ഓണക്കിഴിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്ന സമയത്ത് ചെയര്‍പേഴ്‌സണ്‍ മുറിപൂട്ടി പോയിരുന്നു. അന്ന് ചെയര്‍പേഴ്‌സന്റെ മുറിയുടെ വാതിലില്‍ ഒരു സംഘം പശ ഉരുക്കിയൊഴിച്ചു. പിന്നീട് വാതില്‍ തുറക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് പൂട്ട് പൊളിക്കുകയായിരുന്നു. സംഭവത്തില്‍ വാതിലിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പൂട്ടിന്റെ ചെലവും പണിക്കൂലിയുമായി 8000 രൂപ കൗണ്‍സില്‍ അംഗീകരിക്കണമെന്ന് അജണ്ട വന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.

പൂട്ട് തകര്‍ത്തത് ചെയര്‍പേഴ്‌സണ്‍ തന്നെയാണ്. അതിന്റെ ചെലവ് നഗരസഭ അക്കൗണ്ടില്‍ നിന്ന് ഈടാക്കാന്‍ കഴിയില്ല എന്നുമാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. ഈ വിഷയത്തില്‍  പ്രതിപക്ഷം നല്‍കിയ കേസ് പരിഗണനയിലാണ്. അതേ സമയം പ്രതിപക്ഷം തന്നെപൂട്ടിന് കേട്പാട് വരുത്തിയിട്ട് തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണ് എന്ന് അജിത തങ്കപ്പന്‍ പറയുന്നു.

Latest Stories

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ