'കേസ് കെട്ടിച്ചമച്ചത്, കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് വഴിയില്ല'; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശബ്ദസന്ദേശം അയച്ച് പീഡനക്കേസില്‍ പിടിയിലായ സി.ഐ സുനു

തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സിഐ സുനു താന്‍ നിരപരാതിയാണെന്ന് പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശബ്ദ സന്ദേശമയച്ചു. താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്നുമാണ് സുനു ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

താന്‍ നിരപരാധിയാണ്. കെട്ടിച്ചമച്ച കേസില്‍ ജീവിതം തകര്‍ന്നു.കുടുംബമടക്കം ആത്മഹത്യചെയ്യുകയേ വഴിയുള്ളു. ചില ഉന്നത ഉദ്യോഗസ്ഥരാണ് വേട്ടയാടുന്നതെന്നും സന്ദേശത്തില്‍ പറയുന്നു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയക്കുകയായിരുന്നു.

15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. സുനുവിനെതിരായ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ബലാത്സംഗം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവില്‍ അവസാനിപ്പിച്ച കേസ് ഉള്‍പ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്ദോഗസ്ഥന്‍ ഉപ്പോഴും സര്‍വ്വീസില്‍ തുടരുന്നത് വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. അതേസമയം, തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ എസ്എച്ചഒ സിആര്‍ സുനുവടക്കം പ്രതികളുടെ അറസ്റ്റില്‍ അനിശ്ചിതത്വം തുടരുകയാണ്.

Read more

എസ്എച്ച്ഒ പിആര്‍ സുനുവടക്കം പത്ത് പ്രതികള്‍ ഉണ്ടെന്ന് പറയുമ്പോഴും എല്ലാവരിലേക്കും എത്താനും കഴിഞ്ഞിട്ടില്ല. അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. യുവതിയുടെ വീട്ടില്‍ ജോലിക്ക് നിന്ന വിജയ ലക്ഷ്മിയാണ്, വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവന്‍, എസ്എച്ച്ഒ പി ആര്‍ സുനു എന്നിവരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്.