തൃശൂര്‍ മേയര്‍ സ്ഥാനം ഒഴിയണം; എംകെ വര്‍ഗീസിന്റേത് ബിജെപി അനുകൂല നിലപാട്; രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ കമ്മിറ്റി

തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ കമ്മിറ്റി. മേയര്‍ എംകെ വര്‍ഗീസിന്റെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാര്‍ഹമാണെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് പറഞ്ഞു. തൃശൂരിലെ സിപിഐ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിന്റെ പരാജയത്തിന് മേയറുടെ നിലപാട് കാരണമായെന്നും സിപിഐ ആരോപിച്ചു.

മുന്‍ധാരണ പ്രകാരം എംകെ വര്‍ഗീസ് മേയര്‍ സ്ഥാനം രാജിവച്ച് മുന്നണിയില്‍ തുടരണമെന്നാണ് സിപിഐ അവശ്യപ്പെടുന്നത്. മേയറുടെ നിലപാട് അറിഞ്ഞ ശേഷം തുടര്‍നടപടികളുണ്ടാകുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസവും മേയര്‍ എംകെ വര്‍ഗീസ് സുരേഷ്‌ഗോപിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

വലിയ പ്രതീക്ഷയിലാണ് സുരേഷ്‌ഗോപിയെ തിരഞ്ഞെടുത്തത്. വികസനം നടത്താന്‍ സുരേഷ്‌ഗോപി തയ്യാറായാല്‍ കൂടെ നില്‍ക്കണ്ടേയെന്നും എംകെ വര്‍ഗീസ് മാധ്യമങ്ങളോട് ചോദിക്കുകയായിരുന്നു. ആര് വികസനത്തിനൊപ്പം നിന്നാലും താന്‍ അവര്‍ക്കൊപ്പം നില്‍ക്കും. സുരേഷ്‌ഗോപിയ്ക്ക് വികസനത്തില്‍ ലക്ഷ്യങ്ങളുണ്ടെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

ആര് വികസനത്തിനൊപ്പം നിന്നാലും താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സുരേഷ്‌ഗോപിയുടെ വികസന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വര്‍ഗീസ് വ്യക്തമാക്കിയിരുന്നു. അതേസമയം സിപിഐയുടെ രാജി ആവശ്യം താന്‍ അറിഞ്ഞിട്ടില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. സിപിഐയുടെ എതിര്‍പ്പ് താന്‍ അറിഞ്ഞില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എംകെ വര്‍ഗീസ് അറിയിച്ചു.

Latest Stories

രോഹിതും കോഹ്‌ലിയും അല്ല, ട്രെന്റ് സ്റ്റാർ ആയി ഇന്ത്യൻ ടീമിന്റെ ജാതകം മാറ്റിയത് അവൻ: ക്രിസ് ഗെയ്‌ൽ

എംടിയുടെ വീട്ടിലെ മോഷണം; ആഭരണങ്ങള്‍ വിറ്റത് വിവിധയിടങ്ങളില്‍; പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്

ഇന്ന് മുതൽ 5 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ഫാക്ടറയില്‍ കണ്ടെത്തിയത് 1814 കോടിയുടെ മയക്കുമരുന്ന്; പിടിച്ചെടുത്തത് ലാബില്‍ നിര്‍മ്മിക്കുന്ന എംഡി

'മെസി ഒരു സംഭവം തന്നെ'; ഇന്റർ മിയാമി ക്ലബ്ബിനെ ഉയരത്തിൽ എത്തിച്ച് താരം

ഫുഡ് ഡെലിവറി ഏജന്റ്റായി കമ്പനി മേധാവിയും ഭാര്യയും; പിന്നിലെ കാരണം ഇത്!!!

റിങ്കു ഒന്നും അല്ല, ഇന്ത്യൻ ടി 20 ടീമിന്റെ ഭാവി ഫിനിഷർമാർ അവന്മാർ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

അതി കഠിനമായ വയറുവേദന; 21കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി

ബജാജ് ഫ്രീഡം 125; സിഎന്‍ജി വാഹന വിപ്ലവത്തില്‍ നിന്നും ട്രേഡ് മാര്‍ക്ക് വിവാദത്തിലേക്ക്

"പരിശീലകൻ എന്ത് ചെയ്തിട്ടാണ്? ഞങ്ങൾ ആണ് എല്ലാത്തിനും കാരണം"; എറിക്ക് ടെൻഹാഗിനെ പിന്തുണച്ച് ഹാരി മഗ്വയ്ർ