തൂണേരി ഷിബിന്‍ വധം; പ്രതികളായ ആറ് ലീഗ് പ്രവര്‍ത്തകര്‍ക്ക്‌ ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി. മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുള്‍ സമദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്‌. വിചാരണ കോടതി വെറുതേവിട്ട പ്രതികള്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിൻ്റെ മാതാപിതാക്കൾക്ക് പ്രതികൾ നൽകാനും കോടതി വിധിച്ചു.

കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ കുനിയിൽ സിദ്ദിഖ്, അഞ്ചാം പ്രതി മണിയൻ്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതിൽ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മൽ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്. 2015 ലാണ് ഷിബിൻ കൊല്ലപ്പെട്ടത്. ഷിബിൻ വധക്കേസിലെ മൂന്നാം പ്രതി അസ്‌ലം 2016 ൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ സിപിഎം പ്രവർത്തകരാണ് പ്രതികൾ.

ഇന്നലെ വൈകിട്ട് വിദേശത്ത് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതീവ സുരക്ഷയിൽ കോഴിക്കോട്ട് എത്തിച്ച പ്രതികളെ ബീച്ച് ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രി പന്ത്രണ്ടരയോടെ വിചാരണ കോടതിയായ കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ കീഴടങ്ങിയിട്ടില്ല. വിചാരണ കോടതി വെറുതെവിട്ട 8 പ്രതികൾ കുറ്റക്കാർ ആണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.. ഇവരെ അറസ്റ്റ് ചെയ്തു ഹാജരാക്കാനായിരുന്നു പൊലീസിന് ലഭിച്ച നിർദ്ദേശം.

2015 ജനുവരി 22നാണു ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ പ്രതികൾ കൊലപ്പെടുത്തിയത്. വിചാരണക്കോടതി പ്രതികളെ സംശയത്തിൻ്റെ ആനുകൂല്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ ഷിബിന്റെ പിതാവും പ്രോസിക്യൂഷനും നൽകിയ അപ്പീലിനെ തുടർന്ന് വാദം കേട്ട ഹൈക്കോടതി 17 പ്രതികളിൽ എട്ട് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

Latest Stories

പൊഖ്‌റാൻ മുതൽ പൊട്ടി തുടങ്ങിയ ഇന്ത്യ- കാനഡ ബന്ധം; നയതന്ത്രയുദ്ധം ഇന്ത്യൻ വംശജരെ ആശങ്കയിലാക്കുമ്പോൾ

സ്വര്‍ണത്തില്‍ തൊട്ടാല്‍ കൈ പൊള്ളും; സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില

ഭീകരവാദം ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തം ഉണ്ട്; പാകിസ്ഥാന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കേന്ദ്രത്തിന്റെ ഡിസ്‌കൗണ്ട് വില്‍പ്പന; ലാഭമെടുപ്പ് കനത്തതോടെ ഓഹരികള്‍ കൂപ്പ്കുത്തി; കേരളത്തിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന നേട്ടം നഷ്ടമായി

ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ ഫുട്ബോൾ താരം ഇമാദ് അബു തിമ തൻ്റെ കുടുംബത്തിലെ ഒമ്പത് പേർക്കൊപ്പം കൊല്ലപ്പെട്ടു

ഇത്രയും സൗന്ദര്യമുള്ള മറ്റൊരു നടന്‍ ഇവിടെയില്ല, ലോറന്‍സ് ബിഷ്‌ണോയിയെ കുറിച്ച് സിനിമ എടുക്കാനുള്ള തയാറെടുപ്പില്‍: ആര്‍ജിവി

ടൈറ്റൻ കപ്പ്: ആറിൽ അഞ്ചിലും പൊട്ടി ഓസ്‌ട്രേലിയ, സച്ചിൻ എന്ന ഇതിഹാസത്തിന്റെ അധികമാരും വാഴ്ത്തപ്പെടാത്ത നായക മികവ്; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം

രാജകീയ തിരിച്ച് വരവിൽ ബ്രസീൽ; പെറുവിനെ 4 -0ത്തിന് പരാജയപ്പെടുത്തി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'അവനെ നിശബ്ദനാക്കാനായാല്‍ ഇന്ത്യ വീഴും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് കമ്മിന്‍സ്

'വൺസ് എ ലയൺ ഓൾവെയിസ് എ ലയൺ'; 58 ആം ഹാട്രിക്ക് തികച്ച് ലയണൽ മെസി