ഒത്തുതീര്‍പ്പ് നീക്കവുമായി തുഷാര്‍; നാസിലുമായി ചര്‍ച്ച നടത്തി

ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതിര്‍പ്പാക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി. തുഷാറും പരാതിക്കാരന്‍ നാസിലുമായി ചര്‍ച്ച നടത്തി. നാസിലിനെ തുഷാര്‍ ഫോണില്‍ വിളിച്ചായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

ആദ്യഘട്ട ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും ചര്‍ച്ചയില്‍ നാസില്‍ പണം ആവശ്യപ്പെട്ടില്ലെന്നും വ്യവസായവുമായി സഹകരിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും തുഷാര്‍ പറഞ്ഞു. ആദ്യഘട്ട ചര്‍ച്ചയാണ് ഇന്ന് നടന്നത്. നാളെ വീണ്ടും ചര്‍ച്ച നടത്തും

ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അദ്ദേഹത്തിനോ തനിക്കോ ഇല്ലാതെ പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു.

ഒത്തുതീര്‍പ്പ് ആയില്ലെങ്കില്‍ മാത്രമേ നിയമനടപടിയുമായി മുന്നോട്ടു പോകുകയുള്ളൂവെന്ന് നാസില്‍ പ്രതികരിച്ചിരുന്നു. ചെക്ക് മോഷ്ടിച്ചതല്ല. കേസ് രാഷ്ട്രീയ പ്രേരിതവുമല്ല. ചെക്കിലെ ഒപ്പ് വ്യാജമല്ല. തുഷാറുമായി സംസാരം നടക്കുന്നുണ്ട്.

ഒത്തുതീര്‍പ്പിലേക്ക് പോകാന്‍ തന്നെയാണ് ആഗ്രഹം. ഫൈറ്റിലേക്ക് പോകാതെ ഒത്തുതീര്‍പ്പ് നടക്കുമെങ്കില്‍ അതിന് ശ്രമിക്കും. അതിന് സാദ്ധ്യത ഇല്ലെങ്കില്‍ മാത്രമാണ് നിയമ നടപടിയിലേക്ക് പോകുകയെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി