കോളജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത ടിക് ടോക് താരം അറസ്റ്റില്‍

കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. ടിക്ടോകില്‍ തുടങ്ങി റീല്‍സിലൂടെ താരമായി മാറിയ ആളാണ് വിനീത്.സമൂഹ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സ്് ഇയാള്‍ക്കുണ്ട് കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

ഒട്ടേറെ സ്ത്രീകള്‍ വിനീതിന്റെ വലയില്‍ കുടുങ്ങിയതായിട്ടാണ് പോലീസ് വ്യക്തമാക്കുന്നത്. പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വിനീത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. സ്വകാര്യ ചാറ്റുകള്‍ അടക്കം റെക്കോര്‍ഡ് ചെയ്ത് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശല്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

കലാരംഗത്തുള്ളവരേയും സമൂഹ മാധ്യമങ്ങളിലുള്ള പെണ്‍കുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്‌സ് നല്‍കും. നിരവധി ഫോളോവേഴ്‌സ് ഉള്ളതുകൊണ്ട് തന്നെ പെണ്‍കുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയില്‍ വീഴും. പിന്നീടാണ് ഇയാള്‍ തനിസ്വരൂപം പുറത്തെടുക്കുക. ഇങ്ങനെയാണ് പലരും ഇയാളുടെ വലയില്‍ വീണതെന്നാണ് വിവരം. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Latest Stories

കരിങ്ങാലി വെള്ളകുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം; ഇടതുപക്ഷ 'നന്നാക്കികള്‍' അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു; ആഞ്ഞടിച്ച് ചിന്ത ജെറോം

BGT 2024: ഒടുവിൽ ഇന്ത്യക്ക് വിജയിക്കാനുള്ള അവസാന മാർഗം പറഞ്ഞ് ഓസ്‌ട്രേലിയൻ താരം; സംഭവം ഇങ്ങനെ

ധോണിക്ക് ബാറ്റ് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല സീസണിൽ, അദ്ദേഹത്തെ ആ കാര്യം ബാധിക്കും; ഗൗതം ഗംഭീർ പറഞ്ഞത് ഇങ്ങനെ

മുണ്ടിനീര് പടരുന്നു; മലപ്പുറത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്, ജില്ലയിൽ ഇതുവരെ 13,643 കേസുകൾ

ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ തിരിച്ചടി; രോഹിത് ശർമ്മയുടെ നായകസ്ഥാനം പ്രതിസന്ധിയിൽ

'ആര്യയെ മേയറാക്കിയത് ആനമണ്ടത്തരം, വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണം'; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ

SMT 2024: ഇന്ത്യൻ താരങ്ങൾ തമ്മിൽ വാക്ക് തർക്കം; വീഡിയോ ദൃശ്യങ്ങൾ വൈറൽ

'അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണം'; നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ഹർജി, നിർണായക നീക്കവുമായി അതിജീവിത

കേരളത്തില്‍ ഇന്നും നാളെയും അതിതീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച്, എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം

ഒരു ഓവറിൽ എത്ര ബോൾ ഉണ്ടെന്ന് തനിക്ക് അറിയാമോ?; അഫ്ഗാൻ താരത്തിന്റെ ഞെട്ടിക്കുന്ന ഓവർ; വീഡിയോ വൈറൽ