ഭരണത്തിന്റെ അഹങ്കാരത്തില്‍ ചിലര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ടിക്കാറാം മീണ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഭരണത്തിന്റെ അഹങ്കാരത്തില്‍ ചിലര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ടിക്കാറാം മീണ പറഞ്ഞു. മലപ്പുറം തിരൂരങ്ങാടിയില്‍ ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു  ടിക്കാറാം മീണ.

മതനിരപേക്ഷതയാണ് ഭാരതത്തിന്റെ പൈതൃകം. നമുക്ക് ശക്തമായ ഭരണഘടനയുണ്ട്. ജനാധിപത്യ പാരമ്പര്യത്തില്‍ നാം അഭിമാനിക്കുന്നെന്നും ടിക്കാറാം മീണ പറഞ്ഞു. ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളെ വെടിവെയ്ക്കുന്ന സംഭവങ്ങള്‍ ഡല്‍ഹിയിലുണ്ടായി.എന്നാല്‍ ഇതല്ല ഭാരതം, അതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഭാരത നിര്‍മ്മാണത്തിന് വേണ്ടി നമ്മള്‍ സഹിച്ച ത്യാഗങ്ങള്‍ അതില്‍ എല്ലാവര്‍ക്കും തുല്യ സംഭാവനയുണ്ട്. അതുകൊണ്ട് വളരെ ശക്തമായി പ്രതികരിക്കും, ഇതിന് യാതൊരു സംശയവുമില്ല. ഇങ്ങനെയുള്ള ശക്തികളെ തോല്‍പിച്ചതാണ് നമ്മുടെ രാജ്യം. ഇനിയും പരാജയപ്പെടുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ