വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കായി സ്ഥലം മാറ്റി: പി. ശശിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ടിക്കാറാം മീണ; വെളിപ്പെടുത്തല്‍ ആത്മകഥയില്‍

ടിക്കാറാം മീണ ഐഎഎസിന്റെ ആത്മകഥയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ . തൃശ്ശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് വെളിപ്പെടുത്തല്‍.

ഇടത് വലത് സര്‍ക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നേരിട്ട സമ്മര്‍ദ്ദങ്ങളും ദുരനുഭവങ്ങളുമാണ് തോല്‍ക്കില്ല ഞാന്‍ എന്ന ആത്മകഥയുടെ ഹൈലൈറ്റ്. തൃശ്ശൂര്‍ കളക്ടറായിരിക്കെ വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയടുത്തതിന് പിന്നാലെ സ്ഥലം മാറ്റി. വ്യാജ കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിര്‍പ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്നു ബി സന്ധ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമമുണ്ടായെന്നും ആത്മകഥയിലുണ്ട്.

തലസ്ഥാനത്ത് നിന്ന് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിരുന്ന പി ശശിയാണെന്നാണ് ആരോപണം. സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടര്‍ന്നു. നിര്‍മ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നത്തില്‍ സസ്‌പെന്‍ഡ് ചെയ്തു. എല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഉപദേശമെന്ന് തനിക്കായി വാദിച്ചവരോട് ഇകെ നായനാര്‍ തന്നെ പറഞ്ഞെന്നാണ് ആത്മകഥയിലെ തുറന്നുപറച്ചില്‍.

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതിരുന്നതിന്റെ പേരില്‍ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത്, സിവില്‍ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തു കൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സര്‍വീസില്‍ മോശം കമന്റെഴുതി. മോശം പരാമര്‍ശം പിന്‍വലിപ്പിക്കാന്‍, പിന്നീട് മുഖ്യമന്ത്രിയായ എകെ ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ല. മാധ്യമപ്രവര്‍ത്തകന്‍ എംകെ രാംദാസിനൊപ്പം ചേര്‍ന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് പ്രകാശനം.

Latest Stories

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ