"ഒരുമിച്ച് നില്‍ക്കേണ്ട സമയം...": എസ്.പി.ബിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ആരോഗ്യമന്ത്രി

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എസ്.പി ബാലസുബ്രഹ്മണ്യം അടുത്തകാലത്ത് പാടിയ ആ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം നമ്മളോടൊപ്പമില്ലെങ്കിലും അദ്ദേഹം ശബ്ദം നല്‍കിയ ഗാനങ്ങള്‍ നമ്മളോടൊപ്പം തന്നെ ജീവിക്കും എന്ന് കെ.കെ ശൈലജ പറഞ്ഞു.

കെ.കെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഇത് പൊരുതലിന്റെ കരുതലിന്റെ സമയം

ഒരുമിച്ച് നില്‍ക്കേണ്ട സമയം…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എസ്.പി. ബാലസുബ്രഹ്മണ്യം അടുത്തകാലത്ത് പാടിയ ആ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. അദ്ദേഹം നമ്മളോടൊപ്പമില്ലെങ്കിലും അദ്ദേഹം ശബ്ദം നല്‍കിയ ഗാനങ്ങള്‍ നമ്മളോടൊപ്പം തന്നെ ജീവിക്കും. എല്ലാവരുടേയും ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. എസ്.പി.ബി.യ്ക്ക് ആദരാഞ്ജലികള്‍…

Read more

https://www.facebook.com/kkshailaja/videos/732349930955359/