സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് കേന്ദ്ര സർക്കാരിന്റെ അവഗണനയെന്ന് കോൺഗ്രസ് എംപി ടി എൻ പ്രതാപൻ. തൊടുന്യായം പറഞ്ഞാണ് കേരളത്തിന് പല പദ്ധതികളുടെയും ഫണ്ട് നിഷേധിക്കുന്നത്. മറ്റ് യുഡിഎഫ് എംപിമാര്‍ക്കും ഇതേ നിലപാടാണ് ഉള്ളതെന്നും പ്രതാപൻ വ്യക്തമാക്കി.
ഈ വിഷയം ഉന്നയിച്ച് ടി എൻ പ്രതാപൻ ലോക്സഭയിൽ അടിന്തരപ്രമേയത്തിന് നോട്ടീസ് നൽകി.സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രമാണ് കാരണം എന്നാണ് സിപിഎം വാദം. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സിപിഎം കോൺഗ്രസ് എംപി മാർ സിപിഎം വാദത്തെ പിന്തുണയ്ക്കുന്ന നിലപാടെടുക്കുന്നത്.
അതേ സമയം കേന്ദ്രത്തിന്‍റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ട്. അതിനാലാണ് ടി എൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രത്തിനാണെന്ന നിലപാടില്ലെന്നും കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.