സംസ്ഥാനത്തെ പുതിയ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. “വാക്‌സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാൻ പറ്റൂ എന്നാണത്രേ പുതിയ നിയമം !! താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണ്. ഇപ്പൊ വേണേൽ ഇപ്പൊ കിട്ടും. വന്നാൽ 30 ദിവസം കാത്തിരുന്നാൽ മതി. ജീവനോടെ ഉണ്ടെങ്കിൽ പിന്നെ പുറത്തിറങ്ങാം.” എന്ന് ഹരീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരം ഇന്ന് മുതൽ മൂന്ന് വിഭാഗം ആളുകൾക്ക് മാത്രമാണ് കടകളിൽ പ്രവേശനം അനുവദിക്കുക; ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർ, 72 മണിക്കൂറിനിടെ എടുത്ത ആർടി-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ. ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് ഉള്ളവർ.
കുറിപ്പിന്റെ പൂർണരൂപം:
വാക്‌സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാൻ പറ്റൂ എന്നാണത്രേ പുതിയ നിയമം !! താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണ്. ഇപ്പൊ വേണേൽ ഇപ്പൊ കിട്ടും. വന്നാൽ 30 ദിവസം കാത്തിരുന്നാൽ മതി. ജീവനോടെ ഉണ്ടെങ്കിൽ പിന്നെ പുറത്തിറങ്ങാം.
സർവ്വതും തകർന്ന ജനം ഏത് തെരഞ്ഞെടുക്കാനാണ് ചാൻസ് !!
(ഗൗരവമായി മെറിറ്റിൽ സംസാരിച്ചിട്ടു കാര്യമില്ലാത്തത് കൊണ്ട്….. തൽക്കാലം ഇങ്ങനെ)