താരതമ്യേന എളുപ്പം കൊറോണ കിട്ടാൻ, ജീവനോടെ ഉണ്ടെങ്കിൽ പുറത്തിറങ്ങാം: ഹരീഷ് വാസുദേവൻ

സംസ്ഥാനത്തെ പുതിയ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. “വാക്‌സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാൻ പറ്റൂ എന്നാണത്രേ പുതിയ നിയമം !! താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണ്. ഇപ്പൊ വേണേൽ ഇപ്പൊ കിട്ടും. വന്നാൽ 30 ദിവസം കാത്തിരുന്നാൽ മതി. ജീവനോടെ ഉണ്ടെങ്കിൽ പിന്നെ പുറത്തിറങ്ങാം.” എന്ന് ഹരീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരം ഇന്ന് മുതൽ മൂന്ന് വിഭാഗം ആളുകൾക്ക് മാത്രമാണ് കടകളിൽ പ്രവേശനം അനുവദിക്കുക; ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർ, 72 മണിക്കൂറിനിടെ എടുത്ത ആർടി-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ. ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് ഉള്ളവർ.

കുറിപ്പിന്റെ പൂർണരൂപം:

വാക്‌സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാൻ പറ്റൂ എന്നാണത്രേ പുതിയ നിയമം !! താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണ്. ഇപ്പൊ വേണേൽ ഇപ്പൊ കിട്ടും. വന്നാൽ 30 ദിവസം കാത്തിരുന്നാൽ മതി. ജീവനോടെ ഉണ്ടെങ്കിൽ പിന്നെ പുറത്തിറങ്ങാം.

സർവ്വതും തകർന്ന ജനം ഏത് തെരഞ്ഞെടുക്കാനാണ് ചാൻസ് !!

(ഗൗരവമായി മെറിറ്റിൽ സംസാരിച്ചിട്ടു കാര്യമില്ലാത്തത് കൊണ്ട്….. തൽക്കാലം ഇങ്ങനെ)

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ