ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ വക്കീല്‍ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. തനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി ശശി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ചത്.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അന്‍വര്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങളിലാണ് ഇപ്പോള്‍ നിയമ നടപടിയുമായി പി ശശി രംഗത്തെത്തിയിട്ടുള്ളത്. അന്‍വര്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീല്‍ നോട്ടീസിലൂടെ പി ശശി ആവശ്യപ്പെടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പിവി അന്‍വര്‍ ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും. ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും നോട്ടീസില്‍ പറയുന്നു. അതേ സമയം അന്‍വറിന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി രംഗത്തെത്തിയിട്ടുണ്ട്. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെയും മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് ഷാജി വെളിപ്പെടുത്തി.

അന്‍വറിന്റേത് ധീരമായ നിലപാടാണെന്നും ഷാജി അഭിപ്രായപ്പെട്ടു. അന്‍വര്‍ അഴിമതിക്കാരനാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. ധീരമായ പോരാട്ടമാണ് അന്‍വര്‍ നടത്തുന്നത്. അന്‍വറിന്റെ പാര്‍ട്ടി ലീഗിന് ഒരു വെല്ലുവിളിയല്ല. അന്‍വര്‍ കൊള്ളാവുന്ന കാര്യം പറഞ്ഞാല്‍ സ്വീകരിക്കും. അന്‍വര്‍ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫുമായി സഹകരണം തേടിയാല്‍ സ്വാഗതം ചെയ്യുമെന്നും കെഎം ഷാജി പറഞ്ഞു.

കോഴിക്കോട് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാജി. പിവി അന്‍വറിനെ പിന്തുണച്ച ഷാജി മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസോ പി ശശിയോ അജിത്കുമാറോ സുജിത്ദാസോ അല്ലെന്നും യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും കെഎം ഷാജി ആരോപിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ