വയനാട് നൂൽപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
മൃതദേഹം ഇത് വരെ മാറ്റിയിട്ടില്ല. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി ഉടൻ താലൂക്ക് ആശുപത്രിയിലേക്ക് മറ്റും.
Read more
കഴിഞ്ഞ ജൂലൈയിലും നൂൽപുഴയിൽ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് മാസത്തിനിടയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി.