മോദിയുടെ സന്ദര്‍ശനത്തിന് സുരക്ഷ ഒരുക്കണം; ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നത്തെ ജനകീയ തെരച്ചിൽ പരിമിതപ്പെടുത്തി

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ ഇന്ന് തീരുമാനിച്ചിരുന്ന ജനകീയപങ്കാളിത്തത്തോടെയുള്ള തെരച്ചിൽ പരിമിതപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനാൽ തിരച്ചിലിനെത്തുന്ന ആളുകളുടെ എണ്ണവും സമയവും പരിമിതപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാ​ഗമായി തിരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സാധാരണ തിരച്ചിന് പുറമെ, ജനകീയപങ്കാളിത്തത്തോടെ വെള്ളിയാഴ്ച പരിശോധന നടത്താനായിരുന്നു തീരുമാനം. തെരച്ചിലിനായി ബന്ധുക്കളും നാട്ടുകാരുമായ ഏകദേശം 190 പേരുടെ പട്ടിക ജില്ലാ ഭരണകൂടം നേരത്തേ തയ്യാറാക്കിയിരുന്നു. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തി ആറുമേഖലയാക്കി തിരച്ചിൽ നടത്താനായിരുന്നു പദ്ധതി. എന്നാൽ വ്യാഴാഴ്ച രാത്രി 12 മണിയോടെ തിരച്ചിൽ പരിമിതപ്പെടുത്തികൊണ്ടുള്ള തീരുമാനം വന്നു.

ഓരോ ക്യാമ്പുകളിൽനിന്നും മൂന്ന് പേരെ മാത്രമേ തിരച്ചിലിനായി സർക്കാർ വാഹനങ്ങളിൽ ഉരുൾപൊട്ടൽ മേഖലകളിലേക്ക് എത്തിക്കൂ. കാണാതായവരുടെ അടുത്തബന്ധുക്കളെ ഒഴിവാക്കി ചെറുപ്പക്കാരയവരെ മാത്രമാവും ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കുക. അതേസമയം, ജനകീയ പങ്കാളിത്തത്തോടെ വിപുലമായ തിരച്ചിൽ ഞായറാഴ്ച നടത്താനാണ് ആലോചന.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ