കേന്ദ്രനയം നേരിടാന്‍ ടോള്‍ പിരിക്കേണ്ടി വരും; കിഫ്ബി ടോള്‍ പിരിവില്‍ മലക്കം മറിഞ്ഞ് തോമസ് ഐസക്

കിഫ്ബി ടോള്‍ പിരിവില്‍ നിലപാടില്‍ മലക്കം മറിഞ്ഞ് മുന്‍ ധനമന്ത്രി തോമസ് ഐസക്. കേന്ദ്രനയം നേരിടാന്‍ ടോള്‍ പിരിക്കേണ്ടി വരുമെന്ന് തോമസ് ഐസക് പറഞ്ഞു. ടോളിന് ബദല്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം പറയട്ടെയെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. നേരത്തെ കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ നിയമസഭയിലെ പ്രസ്താവന.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്. അതേസമയം കിഫ്ബി ടോള്‍ പിരിവ് നടത്തിയാല്‍ ജനം അടിച്ചു പൊളിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. കേരളത്തില്‍ ടോള്‍ പിരിക്കാന്‍ സമ്മതിക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

2019 ജൂണിലാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് കിഫ്ബി പദ്ധതികളില്‍ നിന്ന് ടോളോ യൂസര്‍ ഫീയോ പിരിക്കില്ലെന്ന് വിശദീകരിച്ചത്.

Latest Stories

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിൽ വാദം ഇന്ന് മുതൽ, പ്രതിക്ക് വധ ശിക്ഷ കിട്ടുമോ? പ്രോസിക്യൂഷൻ ആവശ്യം ഇങ്ങനെ

മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്ന സുഹൃത്ത് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയില്‍

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മണിക്കൂറുകൾക്ക് പിന്നാലെ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം, ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; ഡ്രോണുകൾ എത്തിയത് പത്ത് സ്ഥലത്ത്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി

നിപ ആശങ്ക; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്‌

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതുകൊണ്ട്, ആരോപണവുമായി പാറമേക്കാവ് ദേവസ്വം

INDIAN CRIKET: കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി കളിക്കുക ഈ ഈ സീരീസില്‍, ഉടനെയുണ്ടാകില്ല, എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കാം

പാക് ആക്രമണത്തിന്റെ കുന്തമുന 'മിറാഷ്' ആകാശത്ത് വെച്ചുതന്നെ തകര്‍ത്ത് ഇന്ത്യ; മിറാഷ് ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്ഥിരീകരണം