ടോം വടക്കന് സീറ്റില്ല? മറുകണ്ടം ചാടിയ വടക്കന് ബി.ജെ.പിയിലും സ്ഥാനമില്ല

ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും മറുകണ്ടം ചാടി ബിജെപിയിലേക്കെത്തിയ ടോം വടക്കന് അവിടെയും സീറ്റില്ല. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ടോം വടക്കന്‍ ബിജെപിയിലേക്ക് പോയത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ബിജെപി പട്ടികയില്‍ ടോം വടക്കന്റെ പേരില്ല. ഇതുവരെ പ്രഖ്യാപിച്ച 13 സീറ്റുകളിലും വടക്കന്റെ പേരില്ല.

പത്തനംതിട്ട എന്തായാലും ടോം വടക്കന് ലഭിക്കില്ല എന്ന് ഉറപ്പാണ്. ആ സീറ്റിന് വേണ്ടിയാണ് കെ സുരേന്ദ്രനും പിഎസ് ശ്രീധരന്‍ പിള്ളയും പിടിവലി കൂടുന്നത്. ആലപ്പുഴയിലേക്കും വടക്കന് സാധ്യത കുറവാണ്. തൃശൂരോ ചാലക്കുടിയോ കിട്ടുമെന്നാണ് ടോം വടക്കന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊല്ലം കൊടുക്കാമെന്ന് കേന്ദ്രനേതൃത്വം ധാരണയിലെത്തിയിരുന്നു. പക്ഷേ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച സാബു വര്‍ഗീസിനെ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി.

ഇതോടെ ബിജെപിയിലെങ്കിലും ഇത്തവണ സീറ്റു കിട്ടുമെന്നു പ്രതീക്ഷിച്ചെത്തിയ ടോം വടക്കന് സാധ്യതകള്‍ അടയുകയാണ്. മത്സരിക്കാന്‍ ഒരു സീറ്റ്. അതായിരുന്നു ടോം വടക്കന്റെ ലക്ഷ്യം. അതിനുള്ള ചരടുവലികള്‍ പലവട്ടം നടത്തി എല്ലാം പരാജയപ്പെട്ടപ്പോഴാണ് വടക്കന്‍ ബിജെപി പാളയത്തിലേക്ക് കൂടു മാറിയത്.

എ.ഐ.സി.സി മുന്‍വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ സോണിയ ഗാന്ധിയുമായും രാഹുലുമായും അടുത്ത ബന്ധം ഉണ്ടായിരുന്ന വടക്കന്‍ അവരുമായി അകന്നപ്പോഴാണ് കൂടു മാറിയത്. ദേശീയ രാഷ്ട്രീയത്തില്‍ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേയ്ക്ക് കെ.സി വേണുഗോപാല്‍ ഉയര്‍ന്നപ്പോളാണ് ഇരുവരുമായി വടക്കന് അകല്‍ച്ച ഉണ്ടായത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം