Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

വളാഞ്ചേരി നഗരസഭ പരിധിയില്‍ നാളെ ഹര്‍ത്താല്‍

, 4:02 pm

വളാഞ്ചേരി നഗരസഭ പരിധിയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയായി തുടരുന്ന പണിമുടക്കിന്റെ ഭാഗമായാണ് ഹര്‍ത്താല്‍. മോട്ടോര്‍ കോര്‍ഡിനേഷനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഓട്ടോ-ടാക്‌സി തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളാണെന്നും വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണക്കാര്‍ മോട്ടോര്‍ തൊഴിലാളികളാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നുമാണ് മോട്ടോര്‍ കോര്‍ഡിനേഷന്റെ നിലപാട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍

Advertisement