തൃശൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കലോത്സവത്തിൽ ചാമ്പ്യന്മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിൽ ആഹ്ളാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിസ്ഇ, സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് ഉൾപ്പടെ എല്ലാ സ്കൂളിനും അവധി ബാധകമായിരിക്കും.
കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കൗമാരകലയുടെ കനക കിരീടം വടക്കുന്നാഥന്റെ മണ്ണായ തൃശൂരിന് സ്വന്തം. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിന്റെ ഈ വർഷത്തെ മത്സരങ്ങൾ സമാപിക്കുമ്പോൾ അഞ്ച് തവണ ചാമ്പ്യൻമാരായ തൃശൂർ 26 വർഷത്തിന് ശേഷം അഭിമാനകരമായ കിരീടം ഒരിക്കൽ കൂടി സ്വന്തമാക്കിയത്. 1999ലാണ് തൃശൂർ അവസാനമായി കപ്പ് ഉയർത്തിയത്. ഒരു പോയിൻ്റ് മാത്രം വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടമായ പാലക്കാട് 1007 പോയിന്റുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചു.
*ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി*
63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും.