ടാറ്റൂ ആര്‍ട്ടിസ്റ്റിന് എതിരെ പീഡന ആരോപണം; യുവതികള്‍ പരാതി നല്‍കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ യുവതികള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. പരാതിയുണ്ടെങ്കില്‍ യുവതികള്‍ ഭയന്ന് നില്‍ക്കാതെ മുന്നോട്ട് വരണം. പരാതി നല്‍കുന്നവരുടെ വിവരം അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. കൊച്ചി സെന്‍ട്രല്‍ എസിപിയുടെ മേല്‍ നോട്ടത്തില്‍ ചേരാനല്ലൂര്‍ എസ്എച്ച്ഒ ആണ് അന്വേഷണം നടത്തുന്നത്.

സംഭവത്തിന് പിന്നാലെ ഇങ്ക്ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് പി.എസ് കട പൂട്ടി ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിനായി ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലെ ടാറ്റൂ സെന്ററുകളില്‍ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. ലഹരിമരുന്ന് ഉപയോഗമുണ്ടോ എന്നടക്കം പരിശോധിക്കുന്നുണ്ട്. ലൈസന്‍സും രജിസ്റ്ററുകളും പരിശോധന വിധേയമാക്കുന്നുണ്ട്.

രണ്ട് ദിവസം മുമ്പാണ് യുവതി സുജീഷിനെതിരെ ലൈംഗിക പീഡന ആരോപണവുമായി സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയത്. യുവതി പൊലീസ് സ്റ്റേഷനില്‍ വന്ന് നടന്ന അതിക്രമത്തെ കുറിച്ച് വിശദീകരിച്ചെങ്കിലും, രേഖാമൂലമുള്ള പരാതി നല്‍കിയിരുന്നില്ല. ഇതോടെയാണ് സ്വമേധയ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. ചേരാനെല്ലൂര്‍ പൊലീസിനാണ് കേസന്വേഷണ ചുമതല.

കൊച്ചിയിലെ എല്ലാ ടാറ്റൂ സ്റ്റുഡിയോകളിലേയും ജീവനക്കാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ട നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ മീടൂ ആരോണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ടാറ്റൂ അടിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം ഒരു യുവതി പങ്ക് വച്ചതോടെയാണ് സമാനമായ പീഡനം നിരവധി പേര്‍ക്ക് പേര്‍ക്ക് ഉണ്ടായിട്ടുള്ളതായി പുറത്ത് വന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം