'ടൂറിസ്റ്റ് ബസുകൾ ഇനി കളർഫുൾ ആകും'; കളർകോഡ് പിൻവലിക്കാനുള്ള നീക്കവുമായി ഗതാഗത വകുപ്പ്

ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആക്കാനുള്ള നീക്കവുമായി ഗതാഗത വകുപ്പ്. നിലവിലെ കളർ കോഡ് പിൻവലിക്കാനാണ് നീക്കം. ജൂലൈയിൽ ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. കളർമാറ്റം അനുവദിച്ചാലും അതിരുവിട്ട ചിത്രപണികൾ അനുവദിച്ചേക്കില്ല. മറ്റ് സംസ്ഥാനങ്ങളിലൊന്നും നിറത്തിന്റെ കാര്യത്തിൽ കടുംപിടിത്തമില്ലെന്നതും മാറ്റത്തിന് ബലമേകുന്നു.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് റോഡ് സുരക്ഷയുടെ പേരിൽ ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. ഈ തീരുമാനമാണ് സർക്കാർ പിൻവലിക്കാനൊരുങ്ങുന്നത്. ഒമ്പതുപേർ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധപതിയുന്ന വെള്ളനിറമാണ് ടൂറിസ്റ്റ് ബസുകൾക്ക് മോട്ടോർവാഹനവകുപ്പ് നിർദേശിച്ചത്. എസ്ടിഎ യോഗം നിർദേശം അംഗീകരിക്കുകയും ചെയ്തു.

റൂട്ട് ബസുകൾക്ക് ഏകീകൃതനിറം ഏർപ്പെടുത്തിയതിൻ്റെ ചുവടു പിടിച്ചായിരുന്നു ടൂറിസ്റ്റ് ബസുകൾക്കും കളർകോഡ് കൊണ്ടുവന്നത്. കളർ കോഡ് സംവിധാനത്തിനെതിരേ ടൂറിസ്റ്റ് ബസ്സുടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും റോഡ് സുരക്ഷ കണക്കിലെടുത്ത് എസ്ടിഎ തീരുമാനം അംഗീകരിക്കുകയായിരുന്നു. വടക്കഞ്ചേരി അപകടത്തെത്തുടർന്ന് ബസുകളിലെ അനധികൃത ലൈറ്റുകളും ശബ്‌ദസംവിധാനവും നീക്കിയിരുന്നു. നിയന്ത്രണങ്ങൾ ബസ് മേഖലയെ ബാധിച്ചതായി ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകൾ ആരോപിച്ചിരുന്നു. എന്നാൽ റോഡ് സുരക്ഷ കണക്കിലെടുത്ത് ഇളവ് നിഷേധിച്ചു.

അതേസമയം ഗതാഗത മന്ത്രി മാറിയതോടെ മോട്ടോർവാഹവനകുപ്പിൻ്റെ നിലപാടിൽ മാറ്റം വരുന്നതായാണ് സൂചന. ടൂറിസ്റ്റ് ബസുകൾക്ക് കളർ നൽകുന്നതിനെ മന്ത്രി ഗണേഷ്‌കുമാർ പരസ്യമായി അനുകൂലിച്ചതോടെയാണ് വകുപ്പ് മലക്കംമറിഞ്ഞത്. മോട്ടോർവാഹനവകുപ്പിൻ്റെ ശുപാർശയായി കളർമാറ്റവും എസ്ടിഎ അജൻഡയിൽ ഇടംപിടിച്ചു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം