ടി പി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് ഡിജിപി; സൂപ്രണ്ടിനോട് വിശദീകരണം ചോദിക്കും, പേര് ലിസ്റ്റിൽ നിന്ന് ഒഴിവാക്കും

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി ജയിൽ ഡിജിപി. കേസിൽ കോടതി ഉത്തരവിന് മുമ്പാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും വിഷയത്തിൽ കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് വിശദീകരണം ചോദിക്കുമെന്നും ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. അതേസമയം പ്രതികളുടെ പേര് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്നും ഡിജിപി പറഞ്ഞു.

കഴിഞ്ഞ വർഷം തയ്യാറാക്കിയ ലിസ്റ്റാണ് പുറത്ത് വന്നതെന്നും ഡിജിപി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഉണ്ടാക്കിയതാണിത്. ഈ ലിസ്റ്റ് ഇപ്പോൾ നൽകിയത് എന്തിനാണെന്ന് ജയിൽ സുപ്രണ്ടിനോട് അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ലിസ്റ്റ് പുറത്തിറക്കിയതിന് ശേഷം 2024 ജനുവരിയിലാണ് കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച് ഹൈകോടതി ഉത്തരവ് വരുന്നതെന്നും ഡിജിപി കൂട്ടിച്ചേർത്തു.

വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ നിരവധി നേതാക്കൾ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. നീക്കം വിചിത്രമാണെന്നും പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ അനുവധിക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം ആഭ്യന്തര മന്ത്രിയുടെ അറിവില്ലാതെ ജയില്‍സുപ്രണ്ട് ഇത്തരമൊരു നീക്കം നടത്തില്ലെന്ന് കെ കെ രമ പറഞ്ഞു. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതിയെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ കെ രാമ പറഞ്ഞു. കോടതിക്ക് പുല്ലുവിലയാണെന്ന് പരോക്ഷമായി പറയുന്ന സർക്കാർ പ്രതികള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് പറയുകയാണെന്നും കെ കെ രാമ കുറ്റപ്പെടുത്തി.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി കെ രജീഷ് എന്നിവരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് നീക്കം നടന്നത്. പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ