ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; ജ്യോതി ബാബുവും കെകെ കൃഷ്ണനും കോടതിയില്‍ കീഴടങ്ങി

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെകെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതിയില്‍ കീഴടങ്ങി. ടിപി വധക്കേസില്‍ ജ്യോതി ബാബുവും കെകെ കൃഷ്ണനും കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് കീഴടങ്ങല്‍. കേസില്‍ 12ാം പ്രതിയാണ് ജ്യോതി ബാബു.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജ്യോതി ബാബു ആംബുലന്‍സിലാണ് കോടതിയില്‍ എത്തിയത്. കുന്നോത്ത് പറമ്പ് സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ് ജ്യോതി. ഒഞ്ചിയം സിപിഎം ഏര്യാ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്‍. ഇയാള്‍ കേസില്‍ പത്താം പ്രതിയാണ്.

ജ്യോതി ബാബുവും കെകെ കൃഷ്ണനും കുറ്റക്കാരല്ലെന്ന വിചാരണ കോടതി വിധി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. രണ്ട് പ്രതികളെയും ഉടനെ ജയിലിലേക്ക് മാറ്റാനും ആവശ്യമായ വൈദ്യ സഹായം നല്‍കാനും വിചാരണ കോടതി ഉത്തരവിട്ടിരുന്നു. വധക്കേസിലും ഗൂഢാലോചനയിലും ഇരുവരും പങ്കാളികളാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഇരുവരുടെയും ശിക്ഷാ വിധിയില്‍ ഈ മാസം 26ന് കോടതി വാദം കേള്‍ക്കും. കേസില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതിലും 26ന് തന്നെയാണ് വാദം കേള്‍ക്കുക.

Latest Stories

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ