കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥ്

കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥനെ തിരഞ്ഞെടുത്തു. മുന്‍ ജില്ലാ സെക്രട്ടറി എവി റസലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിന് ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ടിആര്‍ രഘുനാഥ് കോട്ടയം ജില്ല സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു. ടി ആര്‍ രഘുനാഥന്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്, അയര്‍ക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read more

നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. സിഐടിയു കോട്ടയം ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ വര്‍ക്കിംഗ് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.