കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലിമായി നിര്‍ത്തിവെച്ചു. ട്രാക്കിലേക്ക് മരം വീണ് തുടര്‍ച്ചയായി തടസ്സങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചത്.
ഇനി അറിയിപ്പുണ്ടാകുന്നത് വരെ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ചില ട്രെയിനുകള്‍ റദ്ദാക്കും. നിലവില്‍ എറണാകുളം – ആലപ്പുഴ പാസഞ്ചര്‍ (56379), ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം-കായംകുളം പാസഞ്ചര്‍ (56381),കായംകുളം- എറണാകുളം പാസഞ്ചര്‍ (56382),എറണാകുളം- കായംകുളം പാസഞ്ചര്‍ (56387),കൊല്ലം- എറണാകുളം മെമു (കോട്ടയം വഴി) (66301),
കൊല്ലം എറണാകുളം മെമു (ആലപ്പുഴ വഴി) എന്നീ ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു.
ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, ബംഗളൂരു- കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചു വിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക.