ഗര്‍ഭിണിയുടെ വയറില്‍ ചവിട്ടി; പാലായില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോട്ടയം പാലയില്‍ ഗര്‍ഭിണിയ്ക്ക് നേരെ ആക്രമണം. പാലാ ഞൊണ്ടിമാക്കല്‍ സ്വദേശി ജിന്‍സിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജിന്‍സിയുടെ വയറ്റില്‍ ചവിട്ടുകയും ഭര്‍ത്താവിനെ അടിച്ച് വീഴ്ത്തുകയും ചെയ്തു. സംഭവത്തില്‍ പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍, അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍, മുണ്ടങ്കല്‍ മേടയ്ക്കല്‍ ആന്റോ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. യുവതിയോട് അശ്ലീലമായി സംസാരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം ഉണ്ടായത്. ഭര്‍ത്താവിനെ സംഘം ആക്രമിച്ചപ്പോള്‍ തടയാനെത്തിയ ജിന്‍സിയെയും അവര്‍ ആകരമിക്കുകയായിരുന്നു. ജിന്‍സി ആറ് മാസം ഗര്‍ഭിണിയാണ്. ആക്രമണത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ആക്രമികളെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടിയത്. വര്‍ക്ക് ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്ന് പേരാണ് അറസ്റ്റിലായത്. ഇവര്‍ ദമ്പതിമാരെ വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പ്രതികള്‍ കവലയിലൂടെ പോകുന്ന സ്ത്രീകളെ സ്ഥിരമായി അശ്ലീലം പറയുന്നതായും പരാതികളുണ്ട്.

Latest Stories

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

താമര വിട്ട് കൈപിടിയിൽ; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്!

ഒച്ചപ്പാടും അലറലും മാത്രം, നോയിസ് ലെവല്‍ 105 ഡെസിബല്‍, തലവേദന വന്നത് വെറുതയല്ല! ഒടുവില്‍ ശബ്ദ നിയന്ത്രണം

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം