142 വൈദികര്‍ക്ക് സ്ഥലംമാറ്റം; കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയിലും പോള്‍ തേലക്കാട്ടും വിരമിച്ചു; എറണാകുളം-അങ്കമാലി അതിരൂപതയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ മാറ്റം

എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരെ കൂട്ടത്തോടെ സ്ഥലംമാറ്റി.സേവനത്തിലുള്ള 400-ഓളം വൈദികരില്‍ 142 പേരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഫാ. ആന്റണി പൂതവേലി അവധിയില്‍ പ്രവേശിച്ചതിന് പകരമായി ഫാ. വര്‍ഗീസ് മണവാളനെ നിയമിച്ചു

അതിരൂപതയിലെ വൈദികനും വക്താവുമായിരുന്ന ഫാ. പോള്‍ തേലക്കാട്ട് വിരമിച്ചു. 40 വര്‍ഷം സത്യദീപത്തില്‍ ചീഫ് എഡിറ്ററായും, സത്യദീപം ഇംഗ്ലീഷ് വിഭാഗത്തിന്റെ എഡിറ്റര്‍ ആയും സേവനം പൂര്‍ത്തിയാക്കിയ ഫാ. പോള്‍ തേലക്കാട്ട് 75 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സ്വയം വിരമിച്ചത്.

അതേസമയം, കൊച്ചി രൂപതയുടെ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, ബിഷപ്പ് സ്ഥാനമൊഴിഞ്ഞു. ഇതുസംബന്ധിച്ച് അദ്ദേഹം മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചതായി ബിഷപ്പ് ഹൗസില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ ഡോ. ജോസഫ് കരിയില്‍, താന്‍ സ്ഥാനമൊഴിയുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തുടര്‍ന്ന് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മോണ്‍. ഷൈജു പര്യാത്തുശ്ശേരിയെ രൂപത ഉപദേശകസമിതി തിരഞ്ഞെടുത്തു. വിരമിക്കല്‍ പ്രായമായ 75 വയസ്സ് തികഞ്ഞതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നതിന് ബിഷപ്പ് കരിയില്‍ അപേക്ഷ നല്‍കിയത്. കൊച്ചി രൂപതയുടെ 35-ാമത്തെ മെത്രാനായിരുന്നു ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിയായ ഡോ. ജോസഫ് കരിയില്‍. തദ്ദേശീയനായ നാലാമത്തെ ബിഷപ്പും. കൊച്ചി രൂപത വികാരി ജനറല്‍, പി.ഒ.സി. ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടഞ്ഞുകിടന്നിരുന്ന ആലുവ മൈനര്‍ സെമിനാരിയുടെ റെക്ടറായി അങ്കമാലി ഫൊറോന റെക്ടര്‍ ഫാ. ജിമ്മി പൂച്ചക്കാട്ടിനെ നിയമിച്ചു. അങ്കമാലി ബസിലിക്കയില്‍ ഫാ. ലൂക്കോസ് കുന്നത്തൂര്‍ റെക്ടര്‍ ആയി. ഫരീദാബാദ് രൂപത വികാരി ജനറല്‍ ആയിരുന്ന ഫാ. ജോസ് ഒഴലക്കാട്ട് മലയാറ്റൂര്‍ റെക്ടറായി നിയമിച്ചു.

സത്യദീപം മാനേജിങ് ഡയറക്ടറും, ചീഫ് എഡിറ്ററുമായി ഫാ. മാര്‍ട്ടിന്‍ എടയന്ത്രത്തിനെ നിയമിച്ചു. നിലവിലെ ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍ കാലടി പള്ളി വികാരിയായി. കാറ്റിക്കിസം ഡയറക്ടര്‍ ഫാ. പീറ്റര്‍ കണ്ണമ്പുഴ പള്ളിപ്പുറം ഫൊറോന വികാരിയായപ്പോള്‍ ഫാ. പോള്‍ മൊറേലി പുതിയ ഡയറക്ടറായി.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ