കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിന് നേരെ ആക്രമണം, മര്‍ദ്ദനത്തിന് പിന്നാലെ നടു റോഡില്‍ വസ്ത്രം വലിച്ചൂരാന്‍ ശ്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ വീണ്ടും ട്രാന്‍സ് ജെന്‍ഡറിന് നേരെ ആക്രമണം . ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷെറിന്‍ ആന്റണി എന്ന ട്രാന്‍സ് വുമണാണ് നാലംഗസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.

ഷെറിന്‍ പെട്രോള്‍ അടിയ്ക്കാന്‍ എറണാകുളം നോര്‍ത്തിലെ പെട്രോള്‍ പമ്പില്‍ കയറിയതിന് പിന്നാലെ കാറിലെത്തിയ നാലംഗ സംഘം കൈയ്യില്‍ കയറി പിടിക്കുകയും ജെന്‍ഡര്‍ ഐഡന്റിറ്റി ചോദ്യം ചെയ്യുകയുമായിരുന്നു.

Read more

മര്‍ദ്ദിച്ചതിന് പിന്നാലെ വസ്ത്രം വലിച്ചുകീറി നടു റോഡില്‍ അപമാനിക്കാനും ശ്രമമുണ്ടായി. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇവര്‍ പരിസരവാസികള്‍ തന്നെയാണെന്നാണ് പ്രാഥമിക വിവരം.